Tuesday 23 September 2014


നഗരമേ നിനക്ക് നന്ദി.. 


നഗരമേ നിനക്ക് നന്ദി..

ഒരുകാലത്ത് വിദേശ രാജ്യങ്ങളുടെ സുഖത്തിൽ ജീവിക്കാൻ ആഗ്രഹിച്ച ഞാൻ..ഇന്ന് നഗരത്തിന്റെ ഒരു സുഖവും സൗകര്യവും എന്നെ ആകർഷിക്കുന്നില്ല. നഗരത്തിൻറെ പകിട്ടുകൾ എന്നെ പ്രകോപിപിക്കുന്നില്ല. മറിച് എൻറെ ഗ്രാമത്തിൻറെ ഇല്ലായ്മ എന്നെ ജീവിക്കാൻ പ്രേരിപിക്കുന്നു. ഗ്രാമത്തിൻറെ സൗകര്യകുറവ് എന്നെ ജീവിതം ആസ്വദിക്കാൻ പഠിപിക്കുന്നു. ഞാൻ മനസിലാക്കുന്നു.. എൻറെ നാട് എത്ര സുന്ദരമെന്ന്.. നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ മാറ്റവും സന്തോഷവും എൻറെ ഗ്രാമത്തെ സ്നേഹികാനുള്ള തിരിച്ചറിവാണ്. 

നഗരമേ നിനക്ക് നന്ദി.. 

Thursday 5 June 2014


ഏകാകികൾ നമ്മൾ 


നീണ്ട ഒരു വഴിത്താര. വിജനമാണ് ആ വഴി. നമ്മുടെ ജീവിതമാണ് വഴി.  ഇടയ്ക്ക് എപോഴോ ചിലർ നമ്മുടെ വഴിയിൽ നമ്മോടു കുടി ചേരും. അവർ നമ്മുടെ കൈ ചേർത്ത് പിടിക്കും.  അവർ നമ്മുടെ വേഗത്തിൽ നടക്കും. 

പക്ഷെ ഒരു വേളയിൽ  ചിലർ വേഗത കുറയ്ക്കും. നമ്മുടെ കൈ വിടാൻ അവർ നിർബന്തിതരാകും. മറ്റുചിലർ വേഗത കൂട്ടും. അവരുടെ കൈ വിടാൻ നാം നിർബന്തിതരാകും. വീണ്ടും നമ്മൾ ആ വഴിയിൽ ഏകരാകും. 

ഇതുപോലെ പലരും നമ്മുടെ പാതയിൽ നമ്മേ കടന്നുപോകും. അവസാനം വരെ ഉള്ള കൂട്ട് നമുക്ക് ഒരിക്കലും കിട്ടില്ല. കാലമായും മരണമായും വേർപിരിയൽ  എന്നും നമ്മോടുകുടി ഉണ്ടാകും. 




ജീവിതം ഇതാണ്.

Monday 5 May 2014

അർബുദം

*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*

എനിക്ക് ചുറ്റും ഇരുട്ടായിരുന്നു. പലയിടത്തും ഞാൻ കാലിടറി വീണിരുന്നു. അപ്പോഴെല്ലാം അവൻറെ ചിരി ഞാൻ കേട്ടു. അവനെന്നെ ഭയപെടുത്തി. ഞാൻ സ്നേഹിച്ചു ഓമനിച്ചു വളർത്തിയ എൻറെ മുടി അവനെടുത്തു. എൻറെ ശരീരത്തിന് താങ്ങാൻ കഴിയാത്ത കിരണങ്ങളാൽ എന്നെ വേദനിപിച്ചു. ഞാൻ ഞാൻ അല്ലാതെ ആയി മാറി.




വേദന കൂടിയതിൻറെ ആകാം എൻറെ ആത്മബലം ഉണർന്നു. ഞാൻ ധൈര്യപൂർവ്വം ആ ഇരുട്ടിൽ നടന്നു. ആ നിമിഷം അവൻ വിറക്കുന്നത് ഞാൻ കണ്ടു. എന്റെ ആത്മബലം എന്നിൽ പ്രകാശിച്ചു. ആ പ്രകാശം അവനെ എൻറെ പാതയിൽ നിന്നും അകറ്റി. അവൻ എൻറെ പാതയോരത്ത് ഒതുങ്ങി നിന്നു. ഇനി ഒരിക്കലും എൻറെ പാതയിൽ അവൻ കടന്നുവരത്തവണ്ണം അവൻ അകന്നുപോയി. ആ തീവ്ര പ്രകാശത്തിൽ ഞാനിന്നും ജീവിക്കുന്നു..


*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*=*